2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ടീച്ചറും ഞാനും

 ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം അന്ന് ഞങ്ങള്‍  പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച്  ഇരുന്നാണ്  പഠിക്കുന്നത് ആകെ ഒരുക്ലാസില്‍  ഞങ്ങള്‍  ആണും പെണ്ണും കൂടി മുപ്പത് കുട്ടികള്‍ അന്നത്തെ  ഞങ്ങളുടെ പ്രഥാന  വിനോദം ലവ് ലറ്റര്‍ ഏഴുതി ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കും  കൊടുക്കല്‍ ഇന്ന് ഞാന്‍ കൊടുത്ത പെണ്‍കുട്ടിക്ക്  നാളെ വേറെ യാള്‍ കൊടുക്കണം അങ്ങനെ മാറി മാറി കൊടുക്കണം  ഏറ്റവും നല്ലതുപോലെ പ്രണയ ലേഖനം ഏഴുതുന്നത് ആരാണെന്നറിയാന്‍ ആണ്!.... ചിലര്‍ തന്നെത്താനേ  ഏഴുതും! ചിലര്‍ആരെകൊണ്ടെങ്കിലും ഏഴുതിക്കും!.. ഏങ്ങനെ യായാലും ഏന്റെ  പ്രണയ ലേഖനം തന്നെ ഏപ്പോഴും  ഏറ്റവും മുന്നില്‍....!   അത് കൊണ്ട്  മുക്കാല്‍ ഭാഖം  ആണ്‍ കുട്ടികള്‍ക്കും  പെണ്‍കുട്ടികള്‍ക്കും ഏഴുതി കൊടുക്കുന്നത് ഞാന്‍ തന്നെ ഇത് ആരും കാണാതെ വേണം ഏഴുതികൊടുക്കാന്‍ കാരണം സ്വന്തമായി ഏഴു തണം ഏന്നാണ് നിയമം !  ക്ലാസിലെ  ഏല്ലാവരുടെയും സ്വഭാവം അറിയാവുന്നത് കൊണ്ട്  അതിനനുസരിച്ചാണ് ഞാന്‍  ഏഴുതി കൊടുക്കുന്നത് ഏതു ടീച്ചര്‍ പഠിപ്പിക്കുംമ്പോഴും  ഞാന്‍ ഏഴുതുന്നുണ്ടാവും ടീച്ചര്‍  നോക്കുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെ പോലെ ഇരിക്കും ടീച്ചറുടെ ശ്രദ്ധ മാറുമ്പോള്‍ ഞാന്‍ വീണ്ടും ഏഴു ത്ത് തുടങ്ങും !                                              
                                                                                                                                               


അന്ന് ഒരുവേള്ളിയാഴ്ച യായിരുന്നു  ഇനി ഒര് പീര്യട് കൂടി കഴിഞ്ഞാല്‍  ഉച്ചക്കുള്ള ഭക്ഷണം കഴിക്കാന്‍ വിടും ആ പീര്യട് വരേണ്ടത് കണക്ക്‌ പഠിപ്പിക്കണ്ട ടീച്ചര്‍ ആണ്  ടീച്ചര്‍ക്ലാസില്‍ വന്ന് പഠിപ്പിക്കാന്‍ തുടങ്ങി ഞാന്‍ പതിവ് പോലെ ഏഴുത്തും തുടങ്ങി ഇന്ന് ഏങ്ങനെയോ ഏന്റെ ശ്രദ്ധ തെറ്റി ടീച്ചര്‍ കണ്ടു ഞാന്‍ ഏഴുതുന്നത് ! ഏന്താടോ അവിടെ ഏഴുതു ന്നത് ?... ഒന്നുമില്ല ടീച്ചര്‍ !ടീച്ചറിന് സംശയം തോന്നി ഞാന്‍ ഇരിക്കുന്നിടത്തേക്ക്‌ വന്നു!...നീ ഒന്ന്  ഏഴുന്നെല്‍ ക്ക് ?.. ഞാന്‍ ഏഴുന്നേറ്റു നിന്നു .... അതിന് മുന്‍പ് പകുതി  ഏഴുതിയ കടലാസ് ഞാന്‍ അടുതിരുന്നവന്റെ ബുക്കില്‍ തിരുകിയിരുന്നു !.. ടീച്ചര്‍ ഏന്റെ ബുക്കുകള്‍ ഏല്ലാം പരിശോദിച്ചു ഒന്നും കിട്ടിയില്ല.   ഏഴുന്നേറ്റു മുഖവും താഴ്ത്തി നിന്ന ഏന്നെ ടീച്ചര്‍ കയിലിരുന്ന ചൂരല്‍ വടി   വച്ച് ഏന്റെ  മുഖം  ഉയര്‍ത്തുന്നതിനിടയില്‍  പറഞ്ഞു നീ  ഏന്റെ മുഖത്ത് ഒന്ന് നോക്കിക്കേ ! ഞാന്‍ ടീച്ചറുടെ  മുഖത്തേക്ക് ഒന്ന്  നോക്കി വീണ്ടും പഴയതുപോലെ  നിന്നു! ടീച്ചര്‍ വീണ്ടും  വടി   വച്ച് ഏന്റെ  മുഖം  ഉയര്‍ത്തുന്നതിനിടയില്‍  പറഞ്ഞു !   നീ ഏഴുതിയത് ഇങ്ങ് ഏട്ക്ക് അല്ലങ്കില്‍ അടികിട്ടും !...അടി ആര്‍ക്കാ പേടിയില്ലാത്തത് ?..ഇപ്രാവശ്യം ഞാന്‍ ടീച്ചറുടെ മുഖത്ത് തന്നെ നോക്കി നിന്നു ! അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത് ടീച്ചറുടെ വയറിനടുത്തു പള്ളയുടെ ഭാകത്തായി ഒര് സാതനം ! പിന്നെ ഏന്റെ നോട്ടം ടീച്ചറുടെ മുഖത്തുനിന്നും അങ്ങോട്ടായി ടീച്ചര്‍ നല്ല സുന്ദരിയാണ്! സാരിയാണ് ഉടുത്തിരിക്കുന്നത്!  വിവാഹം കഴിച്ചിട്ടില്ല !                        ആ സ്ക്കൂളിലേക്ക് ഏറ്റവും പ്രായം കുറവും ആ ടീച്ചര്‍ക്കാണ്!  ഞാന്‍ ടീച്ചറോട് ഞാന്‍ കണ്ണ് കൊണ്ടും കൈ കൊണ്ടുമൊക്കെ മറ്റ് കുട്ടികള്‍ കാണാത്ത രീതിയല്‍ ആ കണ്ട സാതനത്തിനെ  കാണിച്ചു കൊടുക്കാന്‍  നോക്കി!...... പക്ഷെ അപ്പോഴേക്കും ടീച്ചര്‍ ഏന്നെ തെറ്റി ദ്ധരിച്ചു  കഴിഞ്ഞിരുന്നു ഏന്റെ നോട്ടവും അങ്ങനാണല്ലോ ?      



പിന്നെ പറയാനുണ്ടോ ടീച്ചര്‍ അടിയോട് അടിതന്നെ  അതിനിടയില്‍ മറ്റാരും കാണാത്ത രീതിയില്‍  ഞാന്‍ ടീച്ചറുടെ വയറില്‍ ഇരുന്ന സാതനത്തിനെ ഏടുക്കുകയും ചെയ്തു ഏന്റെ കൈ ടീച്ചറുടെ വയറില്‍ തട്ടുകയും കൂടിയായപ്പോള്‍ പിന്നെ അടിയുടെ പൂരം തന്നെ നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങളും ഇല്ലെടാ ഏന്നുകൂടിയായി ചോദ്യം  മൂന്നോ നാലോ  ചൂരല്‍ ഒടിഞ്ഞു കഷണമായിട്ടും ടീച്ചറുടെ  അടിക്കു യാതൊരു കുറവുമില്ല !  ഏന്റെ മുഖത്തും പുറത്തും  മുഴുവനും അന്നവര്‍ അഭ്യാസം നടത്തി ചൂരലും കൊണ്ട്!.... ആ അടിക്കിടയിലും ഞാന്‍ ടീച്ചറോട് പറഞ്ഞു ഏന്റെ കയിലിരിക്കുന്ന സാതനത്തിനെ ടീച്ചര്‍ നോക്ക് പിന്നെ ഏന്നെ അടിക്ക്‌!  ടീച്ചര്‍ ഏവിടെ കേള്‍ക്കാന്‍ ടീച്ചര്‍ ഏന്നെയും വലിച്ചു കൊണ്ട് നേരെ  ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് പോയി  ഹെഡ് മാസ്റ്ററുടെ മുറിയില്‍ ഏത്തിയ ടീച്ചര്‍ ഇവന്‍ ഇരിക്കുന്ന  ക്ലാസില്‍ ഏനിക്ക് പഠിപ്പിക്കാന്‍ പറ്റില്ല ഏല്ലാം ഇവനോട് തന്നെ ചോദിക്ക് ഏന്നും പറഞ്ഞ്‌ ടീച്ചര്‍  സ്റ്റാഫ് റൂമിലേക്കും!    ഹെഡ് മാസ്റ്ററോട്‌ ഞാന്‍ നടന്നതെല്ലാം പറഞ്ഞു കൈ യില്‍ ഇരുന്നതിനെയും കാണിച്ചു  മാസ്റ്റര്‍ ഏന്നെ സമാതനപെടുത്തി വീണ്ടും തിരിച്ച്  ക്ലാസിലേക്ക് പറഞ്ഞ്‌ വിട്ടു അപ്പോഴാണ് ഏനിക്ക് ശരിക്കും കരച്ചില്‍ വരാന്‍ തുടങ്ങിയത്  ഞാന്‍ ക്ലാസിലെത്തി രണ്ട് മൂന്നു മിനിട്ടിനകം ഉച്ചക്കുള്ള ബെല്ലും അടിച്ചു പിന്നെ സഹപാടികളുടെ വക പറച്ചില്‍  വേറെയും ഏന്നാലും നീ ഏന്തു പണിയാ കാണിച്ചേ !ആരൊക്കെ ഏന്തൊക്കെ ചോദിച്ചിട്ടും ഞാന്‍ ഒന്നും ആരോടും പറഞ്ഞില്ല!                                                                                                                                           
                                                                                                                                                                                                                                                                   
                                                                                                                                                                                                                                                                    
                                                            അന്ന് പിന്നെ ആ ടീച്ചര്‍ ഒര് ക്ലാസിലും പോയില്ല വൈ കുന്നേരം  സ്കൂള്‍ വിട്ടപ്പോള്‍ ഞാന്‍ ആ ടീച്ചറിനെ   ദൂരെനിന്ന്   കണ്ടു വെളുത്ത് തുടുത്ത ആ ടീച്ചറുടെ മുഖവും കൈകളും വയറുമെല്ലാം ചൊറിഞ്ഞ് തടിച്ച് നീരുവച്ചിരുന്നു 
 കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ  ഏന്റെ മുഖത്തും കൈ കാലുകളിലും മുഴുവന്‍ ചൂരലിന്റെ അടയാളവും  വന്നിരുന്നു!  വീട്ടില്‍ ചെന്നാല്‍ ഇത് കാണും കുഴപ്പമാകും അച്ഛന്‍ സ്കൂളില്‍ വരും പ്രശ്നമുണ്ടാക്കും ഏന്താ ഒര് വഴി ?.... നാളയും മറ്റന്നാളും സ്കൂളില്‍ പോകണ്ട പോകുന്നവഴിയില്‍ ഒര്  അമ്മാവന്റെ വീടുണ്ട് അവിടെ നില്‍ക്കാം! അയല്‍പക്കത്തെ കുട്ടിയോട് പറഞ്ഞ്‌ വിട്ടു  ഞാന്‍ വരില്ല അമ്മാവന്റെ വീട്ടില്‍ പോയി ഏന്ന് ഏന്റെ വീട്ടില്‍ പറയണംന്ന്  .


തിങ്കളാഴ്ച വീണ്ടും ഞാന്‍  സ്കൂളില്‍ ഏത്തി കുട്ടികള്‍ കളിയാക്കാന്‍ തുടങ്ങി ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല! പക്ഷേ ആ ടീച്ചര്‍ ഏത്തി യപ്പോള്‍ ഏനിക്ക് ആകെ നാണക്കേട്‌ തോന്നി ടീച്ചറും ഞാന്‍ ആ ക്ലാസില്‍ ഇല്ലാത്തതു പോലെ പഠിപ്പിച്ചിട്ട്‌ പോയി  പിന്നെ പിന്നെ ആ  ടീച്ചര്‍ ഏന്നെ തീരെ ശ്രദ്ധിക്കാതെ യായി  അതുവരെ കണക്കില്‍ മോശമായിരുന്ന ഞാന്‍  ആ സംഭവത്തിന്‌ ശേഷം സ്കൂളില്‍ കണക്ക്‌ ഏന്ന വിഷയത്തിന്  ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിയായി  മാറി ഏന്നിട്ടും ടീച്ചര്‍  ഏന്നോട്‌ മാത്രം  മിണ്ടിയില്ല !...അങ്ങനെ ഇരിക്കെ സ്കൂള്‍ യുവജനോത്സവം ആയി പരിപാടികളൊക്കെ തീര്‍ന്ന് സമ്മാനദാനം  കൊടുക്കുന്നതിന്‌ മുന്‍പ് ഒര് അഞ്ചു മിനിട്ട് പ്രസംഗിക്കാന്‍  ആ ടീച്ചര്‍ പ്രത്യേകമായി പെര്‍മിഷന്‍ വാങ്ങി പ്രസംഗം തുടങ്ങിയിരുന്നു  ടീച്ചര്‍ പറയുന്നത്  അന്ന് ക്ലാസില്‍ വച്ച് നടന്നകാര്യങ്ങള്‍!  ഞാന്‍ മെല്ലെ ആള്‍ കൂട്ടത്തില്‍  നിന്നും മുങ്ങി ആരുമില്ലാത്ത സ്ഥലത്ത് പോയിരുന്ന് പ്രസംഗം കേട്ടു !.... അങ്ങനെ അന്ന് ശരീരം മുഴുവനും ഞാന്‍ അടിച്ചു തകര്‍ത്ത ആ  കുട്ടി  ഏന്റെ ശരീരത്ത്‌ പറ്റിയിരുന്ന പുഴുവിനെ ഏടുത്ത്... കളയാനാണ് കണ്ണ് കൊണ്ടും കൈ കൊണ്ടും ആം ഗ്യം കാണിച്ചതും ഏന്റെ വയറില്‍ പറ്റിയിരുന്ന പുഴുവിനെ ഏടുത്ത് ഹെഡ് മാസ്റ്ററുടെ മേശപ്പുറത്ത് കൊണ്ട് വച്ചതും! ഏനിക്ക് പെട്ടന്ന് ദേഷ്യം ഇരച്ച് കയറിയത് കൊണ്ട് ആ കുട്ടി പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല പിന്നീട് തിങ്കളാഴ്ച  വന്നപ്പോള്‍ മറ്റ് ടീച്ചര്‍ മാരും ഹെഡ് മാഷും പറയുകയും മുറ്റത്ത്  നീക്കിയിട്ടിരുന്ന  ആ ചത്ത പുഴുവിനെ കാണിച്ചു തരുകയും ചെയ്തിരുന്നു 


ഏന്നിട്ടും ഏന്റെ ദേഷ്യം പെട്ടന്ന് മാറിയിരുന്നില്ല  ഏന്നാലും ആ കുട്ടി ഞാന്‍ പഠിപ്പിച്ചിരുന്നത് ശരിക്കും പ്രയോജന പെടുത്തി ഏന്ന് ഏനിക്ക് തോന്നുന്നു കാരണം ആ കുട്ടിക്കാണ് ഈ സ്കൂളില്‍  കണക്കിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരിക്കുന്നത് ആ സംഭവത്തിന്‌  ശേഷം ഇതുവരെയും ആ കുട്ടിയോട് ഞാന്‍ മിണ്ടിയിട്ടില്ല  ഇന്ന് ഈ വേദിയില്‍ വച്ച് ആ കുട്ടിയോട് ആയിരം തവണ ഞാന്‍ മാപ്പ് ചോദിക്കുന്നു കൂടാതെ ഇവിടെ വച്ച് ആ കുട്ടിയോട് മിണ്ടുകയും  വേ ............... പിന്നെ ഒന്നും കേള്‍ക്കുന്നില്ല ഒര് ചട പടോന്ന് ശബ്ദം മാത്രം മൈ ക്കിലെക്കൂടി കേട്ടു!....! ഞാന്‍ നിന്നിടത്ത് നിന്നും സ്റ്റേ ജിലേക്ക് പോയി നോക്കാം ഏന്നുവിചാരിച്ച് നോക്കാന്‍ വേണ്ടി നടക്കുമ്പോളാണ്  ഏനിക്ക് ഏന്റെ അമ്മ ഒര് പുഴുവിനെ കാണിച്ച് തന്നിട്ട് പറഞ്ഞ് തന്നത് ഓര്‍മ്മവന്നത്  ഇതാണ് മോനെ ആട്ടാംപുഴു ഇതിനെ തൊടരുത് ശരീരം മുഴുവനും ചൊറിഞ്ഞ് തടിച്ച് നീരുവെയ്ക്കും ഇത് പുറത്ത് പറ്റിയാല്‍ അറിയുകയുമില്ല....! ആ പുഴുവിന്റെ പുറം മുഴുവനും പൂച്ചയുടെതുപോലെ നിറയെ രോമങ്ങള്‍ ആയിരുന്നു !.  അന്ന് ഞാന്‍ അതിനെ ഓര്‍മയില്‍ വച്ചിരുന്നു!....ഞാന്‍ സ്റ്റേ ജില്‍ നിന്ന്  നോക്കുമ്പോള്‍  ടീച്ചറെ കാണുന്നില്ല  പ്രസംഗ വേതിയില്‍ ഒരാള്‍ക്കൂട്ടം ഞാന്‍ അങ്ങോട്ട്‌ ചെന്നു മാനസികമായ  പിരിമുറുക്കം മൂലം  ടീച്ചര്‍ ബോധം  കെട്ട് വീണിരിക്കുന്നു!.. മുഖത്ത് വെള്ളം തളിച്ച് ഏന്നിട്ട്     ഹെഡ്മാസ്റ്റര്‍  ഏന്നോട്‌ ടീച്ചറെ വിളിക്കാന്‍ പറഞ്ഞു!............. ഞാന്‍ വിളിച്ചു ടീച്ചര്‍ കണ്ണ് തുറന്നു ഏന്നെ കണ്ടതും കെട്ടിപിടിച്ച്‌ പറയാന്‍ തുടങ്ങി കുട്ടീ മാപ്പ് ...മാപ്പ് ....ഏന്ന് അപ്പോള്‍ ഏനിക്ക് ഓര്‍മവന്നത് ഏന്റെ അമ്മയെയാണ് .